News One Thrissur
Updates

കൊടുങ്ങല്ലൂരിലെ അഴീക്കോട് രണ്ടിടങ്ങളിൽ വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് മോഷണം: സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.

കൊടുങ്ങല്ലൂർ: അഴീക്കോട് രണ്ടിടങ്ങളിൽ മോഷണം, സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. അഴീക്കോട് പുത്തൻപള്ളിക്ക് കിഴക്കുവശം കളറാട്ട് പ്രദേശത്താണ് മോഷണം നടന്നത്. കായിപ്പറമ്പിൽ ഗിരീഷിൻ്റെ വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് സ്വീകരണമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിൻ്റെ രണ്ടര വയസുള്ള പേരക്കുട്ടിയുടെ മാലയും, രണ്ട് വളകളും കവർന്നു. രണ്ട് പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.

മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് വീട്ടുകാർ ഉണർന്നുവെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള കുഴിക്കാട്ട് ചന്ദ്രമതിയുടെ ഒന്നേകാൽ പവൻ തൂക്കമുള്ള മാലയും മോഷ്ടാവ് കവർന്നു. ഇവിടെയും അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിക്കുന്നതിനിടെ ചന്ദ്രമതി ഉണർന്ന് ബഹളം വെച്ചുവെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് തന്നെ അയ്യാരിൽ മുഹമ്മദലിയുടെ വീട്ടിൽ വാതിൽ കുത്തിതുറന്ന് മോഷണശ്രമം നടത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണവും മോഷണശ്രമവും നടന്നത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Related posts

ചിറയ്ക്കലിൽ വെള്ളിയാഴ്ചയും ഗതാഗത നിയന്ത്രണം

Sudheer K

ചെന്ത്രാപ്പിന്നി ചിറക്കൽ മജ്ലിസുന്നൂർ കോഡിനേഷൻ കമ്മിറ്റിയുടെ എട്ടാമത്തെ വീടിൻ്റെ ശിലാസ്ഥാപനം നടത്തി. 

Sudheer K

അരിമ്പൂരിൽ ഭിന്ന ശേഷി ഗ്രാമ സഭ. 

Sudheer K

Leave a Comment

error: Content is protected !!