കാഞ്ഞാണി: പാലാഴി കല്ലുപാലത്തിനു സമീപത്തെ വീട്ടിൽ നിന്നും വാഷും ചാരായവും പിടിച്ചെടുത്തു. രണ്ട് ബാരൽ വാഷും ചാരായവും ആണ് അന്തിക്കാട് പോലിസ് പിടിച്ചെടുത്തത്. സംഭവത്തിൽ പാലാഴി ചാളിപ്പാട്ട് മനോജ്(45) നെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിൽ റെയ്ഡ് നടത്തിയത്. പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെടുത്തത്. എസ്ഐ കെ.ജെ. പ്രവീൺ, എഎസ്ഐ ജോസി, എസ് സിപിഒമാരായ ഷിജിഷ്, വിനോദ്, അഭിലാഷ്, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.