അരിമ്പുർ: വഴിയരികിൽ പൂട്ടി വെച്ചിരുന്ന 17000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഒഡീഷ ഗൻജൻ സ്വദേശി കൃഷ്ണ പത്രോ(39) ആണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാന കേസുകളിൽ ഇയാൾ പ്രതിയാണോയെന്ന് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ പ്രവീൺ, എഎസ്ഐ ജയൻ, കൊച്ചുമോൻ, സിപിഒ സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.