News One Thrissur
Updates

കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.

കാഞ്ഞാണി: കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മരിച്ചത്.

ഇന്നലെ (തിങ്കൾ) രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. കാഞ്ഞാണി മൂന്നും കൂടിയ സെന്ററിൽ വച്ച് ജിനോയും സുഹൃത്ത് പൂവ്വത്തിങ്കൽ അഗസ്റ്റിൻ ജോണി (24) യും സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്നിരുന്ന താനാപാടത്ത് വിജീഷ് (41) എന്നയാളുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

അഗസ്റ്റിനും വിജീഷിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗാർഡിയൻ, ആക്ട്സ് ആംബുലൻസുകളിൽ മദർ, ജൂബിലി മിഷൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജിനോ ജോൺസൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം.

Related posts

കഞ്ചാവ്ക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Sudheer K

ചാമക്കാല ഐആർഎസ് നിർമിച്ച ബൈത്തുൽ അമാൻ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

Sudheer K

മണലൂർ ചാത്തൻകുളങ്ങര പാടശേഖരത്തിലെ നെൽ കൃഷി വെള്ളത്തിൽ മുങ്ങി: കർഷകർ ദുരിതത്തിൽ

Sudheer K

Leave a Comment

error: Content is protected !!