തൃശൂർ: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തൃശൂരിലെ കോണ്‍ഗ്രസ് പോസ്റ്റര്‍ പ്രതിഷേധം നിലക്കുന്നില്ല. ഇന്ന് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇത്തവണ മുന്‍ എംപി ടി.എന്‍. പ്രതാപനെതിരെയാണ് ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ‘പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി.എന്‍. പ്രതാപന്‍, മണലൂർ കണ്ട് പനിക്കേണ്ട’ തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലൂടെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം.
previous post