അന്തിക്കാട്: പുത്തൻപീടിക കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയറിന് സംഭാവനയായി ലഭിച്ച ഹോം കെയർ വാഹനത്തിൻ്റെ കൈമാറ്റം നടത്തി. മുബൈ ടെർമിനൽ ടെക്നോളജി ഡയറക്ടർ ആൻ്റോ ചിറയത്ത് വാഹനത്തിൻ്റെ താക്കോൽ ഫാ.ഡേവീസ് ചിറമ്മലിന് കൈമാറി. ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ മിനി ആൻ്റോ, അനിതാ ശശി, ശാന്താ സോളമൻ, പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി, ജീസൻ മാസ്റ്റർ, ഫാ.ആൻ്റോ ചാലിശ്ശേരി, ശ്രീമുരുകൻ അന്തിക്കാട്, രാജീവൻ കെ.ജി.എന്നിവർ സംസാരിച്ചു. മുംബൈ ആസ്ഥാനമായുള്ള ടെർമിനൽ ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വാഹനം സംഭാവന ചെയ്തത്.