തൃശൂർ: ശക്തമായ കാറ്റിലും മഴയിലും ഒളരിക്കര മദർ ആശുപത്രി പാർക്കിംഗ് കോമ്പൗണ്ടിൽ കാറിന് മുകളിലേക്ക് മരം വീണു. കാർ പൂർണമായും തകർന്നു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പാർക്കിംഗ് കോമ്പൗണ്ടിലെ വലിയ കൂവളം മരമാണ് കടപുഴകി വീണത്. കാറിലും സമീപത്തും ആളുകൾ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ആശുപത്രിയില്‍ കഴിയുന്ന രോഗിയെ കാണന്‍ എത്തിയവരുടെ കാറാണ് തകര്‍ന്നത്. വിവരം അറിഞ്ഞ് ത്യശൂര്‍ വെസറ്റ് പോലീസും സഥലത്ത് എത്തിയിരുന്നു.