News One Thrissur
Updates

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂർ കരൂപ്പടന്നയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മു തല്‍മ. കബറടക്കം ബുധനാഴ്ച നടക്കും.

Related posts

കള്ള്– ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

Sudheer K

എം.വി. നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു : ഇനി  രാഷ്ട്രീയത്തിലേക്ക്

Sudheer K

ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

Sudheer K

Leave a Comment

error: Content is protected !!