News One Thrissur
Updates

മുയൽ കൂട്ടിൽ നിന്നും പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി

ചാവക്കാട്: മണത്തല കായൽ റോഡിൽ താമസിക്കുന്ന പരേതനായ തൊടു വീട്ടിൽ ശ്രീധരന്റെ മകൻ കുട്ടു എന്ന ധനേഷിന്റെ വീട്ടിലുള്ള മുയൽ കൂട്ടിൽ നിന്നും പന്ത്രണ്ടടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ 3.30 നാണ് സംഭവം. ധനേഷിന്റെ വീട്ടിലുള്ള മുയൽ കൂട്ടിൽ നിന്നും മുയലിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന്റെ മുറ്റത്ത് വന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ മലമ്പാമ്പിനെ കണ്ടത്. കൂട്ടിൽ എട്ട് മുയലുകൾ ഉണ്ടായിരുന്നു. അതിൽ നാലെണ്ണത്തിനെ മലമ്പാമ്പ് വിഴുങ്ങി. ധനേഷിന്റെ സുഹൃത്ത് കണ്ടരാശ്ശേരി ലെജീഷ് വിവരം അറിയിച്ചതിനെ തുടർന്ന് സ്നാക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ, സഹായി നെജുട്ടൻ എന്നിവർ വന്ന് മലമ്പാമ്പിനെ പിടികൂടി.

Related posts

ടോറസ് ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.

Sudheer K

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മണലൂർ യൂണിറ്റ് 42ാം വാർഷിക സമ്മേളനം.

Sudheer K

കരുവന്നൂര്‍ കള്ളപ്പണമിടപാട്: കെ. രാധാകൃഷ്ണന്‍ എംപിയെ ഇഡി ചോദ്യംചെയ്യും .

Sudheer K

Leave a Comment

error: Content is protected !!