News One Thrissur
Updates

പടിയൂർ പഞ്ചായത്ത് മെമ്പറെ കാപ്പ ചുമത്തി നാടു കടത്തി

ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്ത് മെമ്പർ പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്തിനെ (42) കാപ്പ ചുമത്തി നാടു കടത്തി. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ അക്രമിച്ച കേസിൽ ശ്രീജിത്ത് അറസ്റ്റിലായിരുന്നു. പടിയൂർ പഞ്ചായത്ത് പതിനൊന്നാം നമ്പർ ചെരുന്തറ വാർഡിൽ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

Related posts

കുന്നംകുളത്ത് ആനയിടഞ്ഞു.

Sudheer K

ജീവൻ പകുത്തു നൽകിയ ഷൈജുവിന് അനുമോദനവുമായി നെഹ്റു സ്‌റ്റഡി സെന്റർ

Sudheer K

വാടാനപ്പള്ളിയിൽ വിളവെടുപ്പിനൊരുങ്ങിയ കൂടു കൃഷിയിലെ മത്സൃങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തി.

Sudheer K

Leave a Comment

error: Content is protected !!