തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെ.എന്‍. ബാലഗോപാല്‍. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില്‍ സഭ ചര്‍ച്ച ചെയ്തതാണന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.