News One Thrissur
Updates

താന്ന്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

പെരിങ്ങോട്ടുകര: പഞ്ചായത്തിലെ തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാര്യയോഗ്യമാക്കുക, പൊതു കാനകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുക  സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഭരണ സമിതി ആകാശപാത യിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് തോന്നുന്ന വിധം ആകെ താറുമാറായ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ വി.കെ. പ്രദീപ്, ആന്റോ തൊറയൻ, വി.കെ. സുശീലൻ, സി.ടി. ജോസ്, മിനി ജോസ്, ശിവജി കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ലൂയീസ് താണിക്കൽ, സിദിഖ് കൊളത്തേക്കാട്ട്, ജോസഫ് തേയ്ക്കാനത്ത്, നിസാർ കുമ്മംകണ്ടത്ത് ,പോൾ പുലിക്കോട്ടിൽ, പുഷ്പൻ മാരാത്ത്, സജീവൻ ഞാറ്റുവെട്ടി, ആഷിക്ക് ജോസ് എന്നിവർ നേതൃത്വം നൽകി.

Related posts

ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി തട്ടിയ പ്രതികൾ അറസ്റ്റിൽ.

Sudheer K

എ.കെ.സി.എ ഭക്ഷ്യസുരക്ഷ ഓഫിസ് ധർണ 29ന്

Sudheer K

ജാ​ത​വേ​ദ​ൻ ന​മ്പൂ​തി​രി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!