മൂന്നുപീടിക: മൂന്നുപീടിക അറവുശാലയിൽ ഹോട്ടലിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാരെ പോലീസ് പിടികൂടി. ബിഹാർ സ്വദേശികളായ ഇല്യാസ് ഷേഖ്, പർവേസ് മുഷറഫ്, എന്നിവരെയാണ് കയ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ചെറിയ പൊതികളിലാക്കി സൂഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. അറവുശാല ബസ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലാണ് ഇവർ കഞ്ചാവ് വിൽപ്പനയും നടത്തിയിരുന്നത്. കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, എസ്ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ പിടികൂടിയത്