തൃപ്രയാർ: മണപ്പുറത്തെ പൊതുജീവിതത്തിൽ അര നൂറ്റാണ്ട് കാലം നിറസാന്നിധ്യമായിരുന്ന കെ.വി. പീതാംബരന്റെ നാലാം ചരമ വാർഷിക ദിനം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിലും നാട്ടിക ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.
വൈകീട്ട് നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന അനുസ്മരണം മഹിളാ അസോസിയേഷൻ നേതാവ് കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വി. കെ. ജ്യോതി പ്രകാശ് അധ്യക്ഷനായി. സിപിഐഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.എ. വിശ്വംഭരൻ, കെ.ആർ. സീത, കെ.സി. പ്രസാദ്, എം. ആർ. ദിനേശൻ, കെ.ബി. ഹംസ, കെ.വി. പീതാംബരൻ്റ പത്നി സരസ്വതി എന്നിവർ സംസാരിച്ചു.