ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ക്ലോക് റൂം നടത്തിപ്പ് ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. മാള സ്വദേശി അഭിലാഷാണ് 1 കോടി 50 ലക്ഷത്തി 55,555 രൂപക്ക് ക്ലോക്ക്റൂം നടത്തിപ്പ് ലേലത്തിൽ പിടിച്ചത്. ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി.എസ്.ടി കൂടി അടക്കണം. ഇത് ഏകദേശം 28ലക്ഷം രൂപയോളം വരും. മൂന്ന് വർഷത്തേക്കാണ് ടെണ്ടർ ചെയ്തിട്ടുള്ളത്. അടുത്ത ഓരോ വർഷം ഈ തുകയുടെ അഞ്ചു ശതമാനം വീതം തുക കൂടുതൽ നൽകണം .ഒരു ജോഡി ചെരുപ്പിന് രണ്ട് രൂപയും സ്മാർട്ട് ഫോണിന് 10 രൂപയും സാധാരണ ഫോണിന് അഞ്ച് രൂപയും ബാഗിന് 10 രൂപയും ലേഡീസ് ഹാൻഡ് ബാഗിന് അഞ്ചു രൂപയുമാണ് ദേവസ്വം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.