അന്തിക്കാട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും അന്തിക്കാട് ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് കെ.കെ. വേലായുധൻ ഹാളിൽ നടന്നു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. വർഗ്ഗീസ്, ഹോമിയോ ഡിസ്പെൻസറി ഡോ. പി.ജെ. ജീൻേേറ, യോഗ അദ്ധ്യാപകൻ കെ.പി. വിപിൻ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു