അരിമ്പൂർ: പഞ്ചായത്ത് വയോസൗഹൃദ റിസോഴ്സസ് സെന്‍ററിൽ വയോജന പ്രവേശനോത്സവം സംഘടിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സി.ജി. സജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശോഭ ഷാജി, വാർഡ് അംഗം സുധ സദാനന്ദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ, വയോ റിസോഴ്സ് സെന്‍റർ കോഓഡിനേറ്റർ ടി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഈമാസം 30ന് അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന വയോജന സംഗമത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. രാവിലെ 9.30ന് മന്ത്രി ആർ. ബിന്ദു സംഗമം ഉദ്ഘാടനം ചെയ്യും.