ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റി പ്രസിഡന്റും കരൂപ്പടന്ന പള്ളിനട പടിഞ്ഞാറ് മുടവൻകാട്ടിൽ പരേതനായ കുഞ്ഞിമരക്കാർ (ആനക്കച്ചിറ) മകനുമായ എം.കെ. ഇബ്രാഹിം ഹാജി (66) നിര്യാതനായി. 45 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. സൗദി അറേബ്യ അൽഹുസ്സാം ഡയറക്ടർ താഹ മരക്കാർ സഹോദരനാണ്. മക്കൾ: വഫ, ഫുവാദ് മരുമക്കൾ: യാസർ, ഹിബ. കബറടക്കം ശനിയാഴ്ച (22.06.2024) വൈകീട്ട് 3.30 ന് വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ.