കൊടുങ്ങല്ലൂർ: പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷ്ണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിയായ വിദ്യാർത്ഥിനിക്ക് സ്വർണമെഡൽ. കൊടുങ്ങല്ലൂർ എൽതുരുത്ത് വലിയപറമ്പിൽ ലിൻസി വിൽസൻ്റെ മകൾ എയ്ഞ്ചൽ ആണ് ജൂനിയർ വിഭാഗം പവർ ലിഫ്റ്റിംഗിൽ ചാമ്പ്യൻഷിപ്പിൽ വിജയിയായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായ എയ്ഞ്ചൽ ദേശീയ-സംസ്ഥാന തലങ്ങളിലും ജില്ലതലത്തിലും നിരവധി മൽസരങ്ങളിൽ വിജയിയായിട്ടുണ്ട്. ക്രൈസ്റ്റ് കോളേജിലെ കോച്ച് ബിൻ്റു എസ്.കല്യാണിന് കീഴിലാണ് ഏയ്ഞ്ചൽ പരിശീലനം നടത്തുന്നത്.
previous post