കാഞ്ഞാണി: കനത്ത കാറ്റിലും മഴയിലും പാലാഴി വിദ്വാൻ കെ.പ്രകാശം റോഡിനു സമീപം പാർക്കു ചെയ്തിരുന്ന രണ്ട് ട്രാവലറുകളുടെ മുകളിൽ മരം കടപുഴകി വീണു തകർന്നു. കുറുവങ്ങാട്ടിൽ വിഷ്ണു, വിപിൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊച്ചു കൊമ്പൻ എന്നപേരിലുള്ള ട്രാവലറുകളിലാണ് മരം വീണ് തകർന്നത്. ഓട്ടം കഴിഞ്ഞ് വിടിനു സമിപത്തെ റോഡരിങ്കിൽ നിർത്തിയിട്ടിരുന്നതായിരുന്നു. പ്രദേശത്തെ വൈദ്യുതി വിഛേദിച്ചതിനു ശേഷം ഒരു വാഹനത്തിലെ മരങ്ങൾ മുറിച്ചു മാറ്റി. രണ്ടാമത്തെ വാഹനത്തിലെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.