തൃശൂർ: അയ്യന്തോൾ ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു അയ്യന്തോൾ കോലപറമ്പിൽ പൂവ്വലത്ത് വീട്ടിൽ വിനോദിൻ്റെ മകൻ ആദിത്വൻ (17) ആണ് മരിച്ചത്. തൃശൂർ സി.എം എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. കൂട്ടുകാർക്കൊപ്പം ട്യൂബ് ഉപയോഗിച്ച് നീന്തൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. ഉടൻ അയ്യന്തോളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.