മുല്ലശ്ശേരി: പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം ടി ജി പ്രവീൺ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മുല്ലശ്ശേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് കോപൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐഎം മണലൂർ ഏരിയ കമ്മിറ്റി അംഗം എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം അന്നകര ലോക്കൽ സെക്രട്ടറി എ.ആർ. സുഗുണൻ അധ്യക്ഷനായി. സിപിഐ മണ്ഡലം കമ്മിറ്റി അംഗം വി. കെ. രവീന്ദ്രൻ കെ പി ആലി, പി.കെ. പ്രസാദ്.ശ്രീദേവി ജയരാജൻ, ഗീതഭരതൻ, രാജശ്രീ ഗോപകുമാർ, കെ. സച്ചിൻ എന്നിവർ സംസാരിച്ചു. നാല് സെന്റ് പ്രദേശത്ത് കിണർ നിർമ്മിച്ച തൊഴിലാളികളുടെ പണം കോൺട്രാക്ടറിൽ നിന്ന് കൈപ്പറ്റി തൊഴിലാളികൾക്ക് നൽകാതെ തട്ടിപ്പ് നടത്തിയതായാണ് ആരോപണം.