ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ട്ണിയിലാണ് ചത്ത തവളയെ കണ്ടെത്തിയത്. ഉച്ചക്കെത്തിയ സബർമതി തീവണ്ടിയിലെ യാത്രക്കാരൻ ഷൊർണൂർ റെയിൽവെ സ്റ്റേഷനിലിറങ്ങി ലഘുഭക്ഷണം വാങ്ങിയതായിരുന്നു. ചത്ത തവളയെ കണ്ടതോടെ യാത്രക്കാരൻ പരാതി നൽകി. കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.
next post