തൃശൂർ: മാളയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. മാള പട്ടാളപ്പടിയിൽ വലിയകത്ത് ഷൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക രോഗിയാണ് ആദിലെന്ന് പൊലീസ് പറയുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.