മതിലകം: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മതിലകം മതില്‍മൂലം സ്വദേശി പുന്നച്ചാലില്‍ ജിഷ്ണു(24)വിനെയാണ് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്. വിവിധ സ്റ്റേഷനുകളുമായി പത്തോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്.