തൃപ്രയാർ: ഏഴാമത് ടിഎംസി, ഗ്രാമ്യ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം നടന്നു. തൃപ്രയാർ കിഴക്കേനടയിലുള കോർണിഷ് കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്സി ഫുൾ എപ്ലസ്എ വൺ നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും നൽകി. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ. രാജൻ പുരസ്കാര സമർപ്പണ ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന സെക്രട്ടറി പി.ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. റിപ്പോർട്ടർ ടി.വി കൺസൾട്ടിംഗ് എഡിറ്റർ പ്രൊഫ. അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. ന്യൂസ് മലയാളം ചാനൽ മാനേജിംഗ് ഡയറക്ടർ അബൂബക്കർ സിദ്ധിക്ക് മുഖ്യാതിഥിയായി.
താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശുഭ സുരേഷ്, സി.ഒ.എ സംസ്ഥാന സെക്രട്ടറി സിബി പി.എസ്, കെ.സി.സി.എൽ മാനേജിങ്ങ് ഡയറക്ടർ പി.പി. സുരേഷ്കുമാർ, സി.ഒ.എ ജില്ല സെക്രട്ടറി പി. ആൻ്റണി, കേരള വിഷൻ തൃശൂർ ചെയർമാൻ പി.എം. നാസർ,കേരള വിഷൻ തൃശൂർ മാനേജിങ്ങ് ഡയറക്ടർ ടി.ജയപ്രകാശ്, സി.ഒ.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ബിജുകുമാർ, ടിഎംസിഎംഡിയും സിഒ ജില്ലാ പ്രസിഡൻ്റുമായ ടി.ഡി. സുഭാഷ്, ചെയർമാൻ ഇ.എൽ. ടോണി സി.ഒ.എ തൃപ്രയാർ മേഖല പ്രസിഡൻ്റ് ടി.എം. റഹീം, സെക്രട്ടറി കെ.ആർ. സുമേഷ്കുമാർ, ഗ്രാമ്യ ചാനൽ എം.ഡി രഘു പുളിക്കൽ എന്നിവർ സംസാരിച്ചു.