News One Thrissur
Updates

പള്ളിയിൽ നമസ്ക്കാരത്തിനിടെ മദ്രസാ അധ്യാപകൻ മരിച്ചു.

ചാവക്കാട്: പള്ളിയിൽ നമസ്ക്കാരത്തിനിടെ മദ്രസാ അധ്യാപകൻ മരിച്ചു. കടപ്പുറം ഉപ്പാപ്പ മഹല്ലിലെ ഇർശാദുൽ അനാം മദ്രസ്സ സദർ മുഅല്ലിം സി.പി അബൂബക്കർ ഫൈസി (60)യാണ് ആറങ്ങാടി ഉപ്പാപ്പ പള്ളിയിൽ സുബഹി നമസ്ക്കാരത്തിനിടെ മരിച്ചത്.പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര മുറിയങ്കണ്ണി സ്വദേശിയാണ്. കഴിഞ്ഞ 25 വർഷമായി കടപ്പറം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ ജനറൽ സെക്രട്ടറിയാണ്. പിതാവ് മുരിയങ്കണ്ടി ചെറുവമ്പാടത്ത് മുഹമ്മദ്.

ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് റാഷിദ് വാഫി, മുഹമ്മദ് ഹാരിസ് മുഹമ്മദ് അജ്മൽ, ഫാത്തിമ്മ നാജിയ. മരുമക്കൾ: ഫാത്തിമ്മ ജിസ്‌ന, ഫാത്തിമ്മ ഷഹീറ, ഫാത്തിമ്മ സന. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 5 മണിക്ക് ചീരത്തടം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

Related posts

മണലൂർ പഞ്ചായത്ത് ഓഫീസ് നവീകരണം: അർദ്ധരാത്രിയിലെ സ്റ്റിക്കർ ഒട്ടിക്കുന്ന പ്രവർത്തി എൽഡിഎഫ് അംഗങ്ങൾ തടഞ്ഞു

Sudheer K

എടത്തിരുത്തിയിൽ ബൈക്ക് അപകടം: വീണു യുവാവ് മരിച്ചു

Sudheer K

അരിമ്പൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു 

Sudheer K

Leave a Comment

error: Content is protected !!