News One Thrissur
Updates

കണ്ടശാംകടവ് പിജെഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വർണ്ണാഭമായി.

കണ്ടശാംകടവ്: പിജെഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വർണ്ണാഭമായി. പുതുതായി പ്ലസ് വണ്ണിലേക്ക് എത്തിയ 240 ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൽ എ. അബീത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സി.എ. മുരളി അധ്യക്ഷനായി. എസ്എംസി ചെയർമാൻ നെൽസൺ വി മാത്യു, പിടിഎ വൈസ് പ്രസിഡൻ്റ് എം.ആർ. രമേശ്, പ്രധാന അധ്യാപിക ബീന.കെ മേനോൻ, ആർ രാജശ്രീ. എന്നിവർ സംസാരിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളെ കുറിച്ച് ബന്ധപ്പെട്ട അധ്യാപകർ വിശദീകരിച്ചത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഗുണകരമായി.

ഇംഗ്ലീഷ് അധ്യാപിക ദിവ്യ ദേവയാനി എഴുതി ചിട്ടപ്പെടുത്തിയ സ്വാഗതഗാനവും സ്കൂൾ ബാൻ്റ് സെറ്റ്  അവതരിപ്പിച്ച പാട്ടുകളും ഏറെ വ്യത്യസ്തത പുലർത്തി. ജിലേബിയും പൂക്കളും നൽകിയാണ് നവാഗതരെ സീനിയർ വിദ്യാർത്ഥികൾ സ്വീകരിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന കാർഡുകളും ആശംസ കാർഡുകളും പുതിയ കൂട്ടുകാർക്ക് സീനിയർ വിദ്യാർത്ഥികൾ വിതരണം ചെയ്തതും പുതുമയായി. എൻഎസ്എസ് ക്ലസ്റ്റർ കോഡിനേറ്റർ ആർ. ശാലിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ ശോഭാ പത്മനാഭൻ, കരിയർ ഗൈഡൻസ് കെ.ആർ.  ജ്യോതി, സ്കൂൾ ലീഡർ അൽന ദീപക് എന്നിവർ നേതൃത്വം നൽകി.

Related posts

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം വിനിയോഗിക്കണം – പ്രവാസി ലീഗ്

Sudheer K

മമ്മിയൂരിൽ ഫ്ലാറ്റിലെ ജീവനക്കാർക്കെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്.  

Sudheer K

ചാവക്കാട് കെ.പി. വത്സലൻ സ്മാരക അഖിലകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മെയ് 12-നു തുടങ്ങും

Sudheer K

Leave a Comment

error: Content is protected !!