തൃശ്ശൂര്‍: മുഖ്യമന്ത്രി വരെ വഴി മാറി പോയ തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴി അടയ്ക്കല്‍ ആരംഭിച്ചു. പുഴയ്ക്കല്‍ മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളില്‍ ആണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കുഴിയടക്കല്‍ തുടങ്ങിയത് .29 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത് .പുഴയ്ക്കല്‍ മുതല്‍ മുതുവറ,അമല നഗര്‍ എന്നിവിടങ്ങളിലും പുറ്റേക്കര മുതല്‍ ചൂണ്ടല്‍ വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് അടക്കുന്നത്. മഴക്കാലം ശക്തി പ്രാപിച്ചതോടെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് യാത്ര ദുരിത പൂര്‍ണ്ണമായിരുന്നു.
കുഴിടയ്ക്കല്‍ നടത്തുന്നതോടെ യാത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. റോഡിലെ കുഴികള്‍ മൂലം ത്യശൂര്‍ കോഴിക്കോട് റൂട്ടില്‍ വന്‍ ഗതാഗത കൂരക്കാണ് അനുഭവപ്പെടുന്നത് മാത്രമല്ല് അപകടങ്ങളും പതിവായിരുന്നു നിരവധി വാഹനങ്ങളാണ് ഇതിന്റെ ഭാഗമായി അറ്റകൂറ്റ പണികള്‍ക്ക് വര്‍ക്ക് ഷോപ്പില്‍ കയറി കിടക്കുന്നത് റോഡിന്റെ ശോചനീയാവസഥയില്‍ പ്രതിഷേധിച്ച് സ്വാകര്യ ബസ്പണി മുടക്കും പ്രഖ്യപ്പിച്ചിരിക്കുകയാണ് ഇതിന്റെ ഇടയിലാണ് യുദ്ധക്കാലടിസഥാനത്തില്‍ കുഴി അടക്കല്‍ തുടങ്ങിയത് മാത്രമല്ല കഴിഞ്ഞ ദിവസം റോഡിന്റെ അവസഥ കണ്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴി തിരിച്ച് വിട്ടിരുന്നു ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു.