പെരിഞ്ഞനം: പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പെരിഞ്ഞനം അറക്കപറമ്പിൽ ബ്രിജേഷ് (40), യാത്രക്കാരി ചെന്ത്രാപ്പിന്നി കളരിക്കൽ സേതുലക്ഷ്മി (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ പെരിഞ്ഞനം കുറ്റിലക്കടവ് റോഡിൽ വെച്ചായിരുന്നു അപകടം, എതിരെവന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്
previous post