കൊടുങ്ങല്ലൂർ: വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. മേത്തല കൈതക്കാട്ട് സനലിൻ്റെ മകൻ 20 വയസുള്ള സമൽ കൃഷ്ണയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ സമൽ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാല്യങ്കര എസ്.എൻ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സമൽ കൃഷ്ണ. സൗമ്യയാണ് അമ്മ. സേതുലക്ഷ്മി സഹോദരിയാണ്.