News One Thrissur
Kerala

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി  കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു

വെങ്കിടങ്ങ്: വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.10 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 9-ാം വാർഡ് അംഗമാണ്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു പേര് നിർദ്ദേശിക്കുകയും സൗമ്യ എം.കെ പിൻതാങ്ങുകയും ചെയ്തു. യുഡിഎഫിലെ സോമശേഖരൻ വെണ്ണേങ്കോട്ടാണ് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 6 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 17 അംഗ ഭരണസമിതിയിൽ യുഡിഎഫിലെ മിനി ബാബു വോട്ട് ചെയ്യാൻ എത്തിയില്ല. എൽഡിഎഫ് ധാരണ പ്രകാരം പ്രിസിഡൻ്റായിരുന്ന സിപിഐഎംലെ ചാന്ദിനി വേണു രാജി വെച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. മുല്ലശ്ശേരി സബ് രജിസ്ട്രാർ ബി.ലിജു വരണാധികാരിയായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഫ്രഡി ജോസ്. കെ ഉപവരണാധികാരിയായി. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Related posts

ഡ്രൈഡേ വിൽപ്പനയ്ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യവുമായി വലപ്പാട് സ്വദേശി പിടിയിൽ.

Sudheer K

മിൻസി അന്തരിച്ചു 

Sudheer K

ചി​ത​യൊ​രു​ക്കി​യ​ശേ​ഷം വീ​ട്ട​മ്മയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!