വാടാനപ്പള്ളി: ബീച്ചിൽ കടൽ ഷോഭം രൂക്ഷം. പൊക്കാഞ്ചേരി ബീച്ച്, ഫസൽ നഗർ, ഗണേശമംഗലം ബീച്ച് ബദർ പള്ളി പരിസരം, തൃത്തല്ലൂർ ബീച്ച് എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്. വേലിയേറ്റത്തിൽ കടൽ ഭിത്തികൾ തകർത്താണ് തിരയടിച്ച് വെള്ളം കയറുന്നത്. ബദർ പള്ളിക്ക് തെക്കുള്ള റിസോർട്ട് നിലം പൊത്തുന്ന നിലയിലാണ്. സമീപത്തെ വീടുകളും തകർച്ചാ ഭീഷണിയിലാണ്. സീവാൾ റോഡും തകർന്നു. മേഖലയിൽ നിരവധി തെങ്ങുകളും കടപുഴകി. ഇനിയും വെള്ളം കയറിയാൽ കൂടുതൽ വീടുകൾക്ക് ഭീഷണിയാകും. കടലാക്രമണത്തെ തടയാൻ കടൽ ഭിത്തികൾ നിർമിക്കുന്നുണ്ടെങ്കിലും നിർമാണത്തിലെ പാളിച്ച മൂലം ഭിത്തികൾ വേഗം തകരുകയാണ്. ശ്യാശ്വത പരിഹാരത്തിന് പുലിമുട്ട് നിർമ്മിക്കണമെന്ന വർഷങ്ങളോളമായുള്ള മുറവിളിക്ക് ഇനിയും പരിഹാരമായില്ല. ഇതോടെ തീരദേശ നിവാസികൾ അമർഷത്തിലാണ്.
next post