അന്തിക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് 99 ആം വാർഷികം മദ്രസകളിൽ വർണ്ണാഭമായി ആഘോഷിച്ചു. അന്തിക്കാട് നൂറുൽ ഹുദമദ്രസയിൽ നടന്ന ചടങ്ങിൽ മഹല്ല് സെക്രട്ടറി കെ.കെ. അബ്ദുൾ സെലാം പതാക ഉയർത്തി. വൈ: പ്രസിഡൻറ് അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സി.എ. അബ്ദുൾ സെലാം അഹ്സനി പിറന്നാൾ സന്ദേശം നൽകി. സദർ മുഅല്ലിം ഉനൈസ് അഷറഫി ചേർപ്പ്, മുയീനുദ്ദീൻ അൽഹികമി, ഷഫീർ ഫാളിലി, ബഷീർ, ഉസ്താദ്, എന്നിവർ സംസാരിച്ചു.
മധുരവും നൽകിയാണ് പിരിഞ്ഞത്. പാടൂർ അലീമുൽ ഇസ്ലാം മദ്രസയിൽ സമസ്തയുടെ സ്ഥാപക ദിനത്തിൻ്റെ ഭാഗമായി മഹല്ല് പ്രസിഡൻ്റ് ബി.എം. മുസ്തഫ പതാക ഉയർത്തി,സദർ ഉസ്താദ് അബ്ദുൽ റഷീദ് അൻവരി മുഖ്യപ്രഭാഷണവും ദുആക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് സുഹൈൽ സലാം, ഖസിം ഹാജി, കെ.എച്ച്. കമറുദ്ദീൻ, എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.