വെങ്കിടങ്ങ്: പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ അണി നിരന്ന നോ ഡ്രഗ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓരോ അക്ഷരത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിെലെ വിദ്യാർത്ഥികളാണ് അണിനിരന്നത്. തുടർന്ന് എൻസിസി, സകൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയ വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ റാലി നടന്നു. ലഹരി വിരുദ്ധ സ്കിറ്റ്, ഗാനം, പ്ലക്കാർഡ് മത്സരം, പോസ്റ്റർ മത്സരം എന്നിവ നടന്നു. വാടാനപ്പള്ളി റേയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ സി.കെ. ചന്ദ്രൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
പൊതു യോഗം പ്രിൻസിപ്പാൾ ഇൻ ചാർജ് ഇ.വി. നൗഷിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ആർ.എച്ച്. ഹാരിസ് അധ്യക്ഷനായി. ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ എ.ടി. ഫെമി, മദർ പിടിഎ പ്രസിഡൻ്റ് അസ്മ ശക്കീർ, ഹെഡ് മിസ്ട്രസ്സ് വിസി ബോസ്, അദ്ധ്യാപകരായ ഒ.എഫ്. ജോസ്, ജിമ്മി ബേബി, കെ.സി. ചിത്രമോൾ, കെ നസീറ, ജിന രാമകൃഷ്ണൻ, ദിവ്യ ചിന്നൻ,സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്സിൻ. എന്നിവർ സംസാരിച്ചു.