News One Thrissur
Thrissur

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് നിര്യാതനായി

കൊച്ചി: നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറിൽ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും

Related posts

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം – പൊതുജനാരോഗ്യ വിഭാഗം പാലിയേറ്റീവ് ലാബ്, ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

Sudheer K

രാമചന്ദ്രൻ അന്തരിച്ചു.

Sudheer K

വള്ളിവട്ടത്ത് പട്ടിക കൊണ്ട് മകനെ അടിച്ച് കൊലപെടുത്തിയ അച്ഛൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!