കാഞ്ഞാണി: മൂന്ന് കൂടുകളിലായി വളർത്തിയിരുന്ന 28 കോഴികളെ ദുരൂഹ സാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. മണലൂർ പാർത്ഥസാരഥി റോഡിൽ പള്ളിയിൽ വർഷപ്രസാദിൻ്റെ വീട്ടിലാണ് സംഭവം. മുട്ടകൾക്ക് വേണ്ടി വളർത്തിയിരുന്നതാണ്. 15 വർഷമായി മുട്ടക്കോഴികളെ വളർത്തുന്നുണ്ട് ഇവർ. രാവിലെ കൂടുകളുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മുഴുവൻ കോഴികളും ചത്തനിലയിൽ കണ്ടെത്തിയത്. 20000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. ഇത് സംബന്ധിച്ച് അന്തിക്കാട് പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഉടമയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും വാർഡ് അംഗം ടോണി അത്താണിക്കൽ പറഞ്ഞു.
previous post