കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ജനജീവിതം ദുസ്സഹമ്മാക്കുന്ന ശിവാലയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും, അവർക്ക് ഒത്താശ ചെയ്യുന്ന നാഷണൽ ഹൈവേ അതോറിറ്റിക്കും എതിരെ കൊടുങ്ങല്ലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചന്തപ്പുര ബൈപാസിൽ നടന്ന സമരം സിപിഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഹാഷിക്ക് അധ്യക്ഷത വഹിച്ചു. പി.എച്ച്. നിയാസ്, കെ.എ. ഹസ്ഫൽ, പി.ബി. ഹിമ, സി.എസ്. സുവിന്ദ് എന്നിവർ സംസാരിച്ചു.