ചേർപ്പ്: കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ്ഗോപിയുടെ സ്വകാര്യ സംഭാഷണ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ആം ആദ്മി പാർട്ടി പ്രവർത്തകൻ ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ബിജെപി തൃശ്ശൂർ ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.ആർ. ഹരിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് ബിജെപി ജില്ലാ ജനറൽ സെകട്ടറി അഡ്വ. കെ. ആർ. ഹരിയോട് നടത്തിയ സംഭാഷണമാണ് അശ്ലീലമായി ചിത്രീകരിച്ച് പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ അഡ്വ. കെ.ആർ. ഹരി ചേർപ്പ് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ചേർപ്പ് ലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
next post