തൃശൂർ: വള്ളത്തോൾ നഗറിൽ ട്രെയിൻ ബോഗി എൻജിനിൽ നിന്നും വേർപ്പെട്ടു. എറണാകുളം -ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപ്പെട്ടത്. തൃശൂർ വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാംപലത്തിനടുത്ത് രാവിലെ 10 മണിയോടെയാണ് സംഭവം. സിഎംഡബ്ല്യു ഷൊർണൂർ സ്റ്റാഫ് അംഗങ്ങളും ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, മെക്കാനിക്കൽ വിഭാഗവും, റെയിൽവേ പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഒരു മണിക്കൂറിനു ശേഷം ട്രെയിന്റെ വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിക്കുകയും പിന്നീട് വള്ളത്തോൾ നഗർ സ്റ്റേഷനിലേക്ക് വണ്ടി മാറ്റുകയും ചെയ്തു. ഇപ്പോൾ ട്രെയിൻ വെള്ളത്തൂർ നഗർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.
previous post