കണ്ടശ്ശാംകടവ്: കാഞ്ഞാണിയിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടശ്ശാംകടവ് താനാപാടം സ്വദേശി താണിപാടത്ത് ചന്ദ്രൻ മകൻ വിജീഷ് (40) ആണ് മരിച്ചത്. അമ്മ: സരോജിനി. കഴിഞ്ഞ ജൂൺ 17ന് രാത്രി കാഞ്ഞാണി മൂന്നും കൂടിയ ജംഗഷന് സമീപം സംസ്ഥാന പാതയിൽ വെച്ചാണ് അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ടശ്ശാംകടവ് ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ മരിക്കുകയും സുഹ്യത്ത് അഗസ്റ്റിൻ ജോണിക്കും എതിർദിശയിൽ വന്നിരുന്ന ബൈക്കിലെ യാത്രക്കാരനായ താനാപാടത്ത് വിജിഷിനും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ വിജീഷ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിക്കുകയാരുന്നു. അഗസ്റ്റിൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.