അന്തിക്കാട്: റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽവീണ് രണ്ട് വിദ്യാർത്ഥികൾക്ക്പരിക്കേറ്റു. അന്തിക്കാട് പുത്തൻകോവിലകം കടവ് റോഡ് പുളിന്തറപറമ്പിൽ റഫീഖിൻ്റെ മക്കളായ അബുബക്കർ ( 5) മകൾ ഫാത്വിമ ഫഹ്മ (12) എന്നിവർക്കാണ് പരിക്കേറ്റത്. ചെമ്മാപ്പിള്ളി സെറാഫിക് കോൺവെൻറ് വിദ്യാർത്ഥികളാണ് ഇരുവരും. ഇവരെ കൊണ്ടുവരുന്ന സ്കൂൾ ബസ് ദിവസങ്ങളായി ഇവരുടെ വീട്ടിലേക്ക് വരാറില്ല.
കുറച്ച് ദൂരത്തിലാണ് സ്കൂൾ ബസ് വന്ന് നിൽക്കുന്നത്. ഇത് മൂലം ഇരുവരും സൈക്കിളിലിലാണ് ബസ് വന്ന് നിൽക്കുന്ന സ്ഥലത്തേക്ക് പോകുന്നതും വരുന്നതും. കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് വരുന്ന വഴി അന്തിക്കാട് കിഴക്ക് റോഡിലെ വെള്ളകെട്ടിൽ വീണാണ് അപകടം.സൈക്കിളിൽ നിന്ന് വീണ അബൂബക്കറിൻ്റെ കാലിനാ പരിക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ച്ചയിൽ ഫാത്വിമക്ക് വയറിലാണ് പ രിക്കേറ്റത്. മറ്റ് വിദ്യാലയങ്ങളിലെ സ്കൂൾ ബസുകൾ അന്തിക്കാട് പുത്തൻകോവിലകം കടവ് റോഡിൽ വന്ന് വിദ്യാർത്ഥികളെ കയറ്റി പോകുമ്പോൾ ചെമ്മാപ്പിള്ളി സെറാഫിക് സ്കൂൾ ബസ് വീട്ടുപരിസരത്ത് നിന്ന് കുട്ടികളെ എടുക്കാത്തതിൽ രക്ഷിതാക്കൾക്ക് അമർഷമുണ്ട്. കനത്ത മഴ കാലത്ത് ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാതെ വാഹനത്തിൻ്റെ ഡ്രൈവർ പെരുമാറുന്നത് പ്രതിഷേധാർഹമാണെന്ന് രക്ഷിതാക്കൾ പറയുന്നു.