News One Thrissur
Updates

കാഞ്ഞാണിയിൽ പുരസ്കാര ജേതാക്കൾക്കുള്ള സ്നേഹാദരം ഞായറാഴ്ച. 

കാഞ്ഞാണി: ഷോർട്ട് ഫിലിം രംഗത്ത് പ്രൊഫ: നരേന്ദ്രപ്രസാദ് ഇന്റർനാഷ്ണൽ പുരസ്കാരത്തിന് അർഹരായ അയ്യനയ്യപ്പൻ എന്ന ഭക്തി ഗാനത്തിൽ പ്രവർത്തിച്ച സുരേഷ് വാഴപ്പിള്ളി, എളനാട് പ്രദീപ് ദാമോദരൻ, അനിൽ മണലൂർ, നന്ദന സുരേഷ്, വള്ളികുട്ടിശങ്കുരു എന്നിവർക്ക് സീറോ വൺ മീഡിയ ക്രിയേഷൻസും കാഞ്ഞാണി പൗരാവലിയും ഞായറാഴ്ച സ്നേഹാദരവ് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം സീറോ വൺ മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന 23 ാം ഷോർട്ട് ഫിലിം കൊതുക് നിവാരണത്തിന്റെ ലോഞ്ചിംഗും നടക്കും.

ഉച്ചക്ക് 2 ന് സിംല മാളിൽ നടക്കുന്ന സ്നേഹാദരവ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് സ്നേഹാദരവ് നൽകും. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ ജനാർദ്ദനൻ മണ്ണുമ്മൽ, കൺവീനർ സുധീഷ് വാഴപ്പുള്ളി, രാമചന്ദ്രൻ പള്ളിയിൽ, ബിനോജ് കാഞ്ഞാണി, അനിൽകുമാർ അന്തിക്കാട് എന്നിവർ പങ്കെടുത്തു

Related posts

താന്ന്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

Sudheer K

ഷംസുദ്ധീൻ അന്തരിച്ചു.

Sudheer K

വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!