News One Thrissur
Updates

കയ്‌പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു

കയ്പമംഗലം: കയ്പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു. ഇതര സംസ്ഥാനക്കാർ നടത്തിയിരുന്ന പാൻ മസാല വിൽപ്പന കേന്ദ്രങ്ങളാണ് അടപ്പിച്ചത്. മൂന്നുപീടിക, അറവുശാല, വഴിയമ്പലം എന്നിവിടങ്ങളിലായി നിരവധി കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം അറവുശാലയിൽ ഇതര സംസ്ഥാനക്കാർ നടത്തിയിരുന്ന ഹോട്ടലിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേർന്ന് ഇവരുടെ മറ്റ് കടകളും പൂട്ടിച്ചത്. എസ്.ഐ. എൻ. പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ്, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, സെക്രട്ടറി രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കടകൾ പൂട്ടിച്ചത്. നിരവധി പാൻ മസാല ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Related posts

കടപ്പുറത്തെ കടൽ ഭിത്തി നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണം; എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും മന്ത്രിയെ കണ്ടു; കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി

Sudheer K

പാവറട്ടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: വിമത യുഡിഎഫ് പാനലിന് വിജയം.

Sudheer K

സർദാർ ഗോപാലകൃഷ്ണന്റെ 75 ആം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Sudheer K

Leave a Comment

error: Content is protected !!