ചാവക്കാട്: ഒരുമനയൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് ഇല്ലത്ത് പടിക്ക് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ ഇന്നലെ(ഞായറാഴ്ച്ച) ഉച്ചയ്ക്ക് 2.30 ഓടെ ഉഗ്ര ശബ്ദത്തോടെയാണ് സ്‌ഫോടനം നടന്നത്. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. ഗുണ്ട്,വെളുത്ത കല്ലിൻ കഷ്ണങ്ങൾ തുടങ്ങിയവ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സ്ഫോടന ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പുക ഉയരുന്നതാണ് കണ്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സിന്ധു അശോകനും, നാട്ടുകരും ചേര്‍ന്ന് ചാവക്കാട് പോലീസില്‍ വിവരം അറിയിച്ചു. പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും പൊട്ടിയ സിഗരറ്റ് ലൈറ്ററും കണ്ടെത്തി. സംഭവത്തിൽ കാളത്തോട് സ്വദേശി ഷെഫീഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ ഒരുമനയൂരിൽ താമസിക്കുന്ന ഷെഫീക്കിനെതിരെ മണ്ണുത്തി, നെടുപുഴ, ഒല്ലൂർ, തൃശൂർ ഈസ്റ്റ് തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
next post