News One Thrissur
Updates

കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് കേരള പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്.

ചാവക്കാട്: കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് കേരള പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്. ബിനോയ് തോമസിന്റെ അഞ്ചുവയസ്സുള്ള മകൻ ഇയാന്റെ പഠന ചിലവുകൾ പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിൽ നിക്ഷേപിച്ച മൂന്ന് ലക്ഷം രൂപയുടെ രേഖകൾ കുടുംബത്തിന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് കൈമാറി. കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി. അബ്‌ദുൾ ഖാദർ,  സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, എൻ.കെ. അക്ബർ എം.എൽ.എ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,  എൽസി സെക്രട്ടറി പി.എസ്. അശോകൻ, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.കെ. കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എം.കെ. ശശിധരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.ബി. മോഹനൻ, ഹബീബ് റഹ്മാൻ, സുരേഷ് ചന്ദ്രൻ, ശാലിനി രാമകൃഷ്ണൻ, ഏരിയ പ്രസിഡന്റ്‌ അബ്‌ദുൾ റസാഖ്, ഏരിയ സെക്രട്ടറി, ബഹുലേയൻ പള്ളിക്കര, ട്രഷറർ പി.എം. യഹിയ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, കൗൺസിലർ ഷാഹിന സലിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ

Sudheer K

അഴീക്കോട് മുനമ്പം ഫെറി പുനരാരംഭിച്ചു; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു ഹർത്താൽ പിൻവലിച്ചു

Sudheer K

അരിമ്പൂരിൽ കുട്ടികൾക്ക് ജഴ്സി വിതരണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!