News One Thrissur
Updates

കിളിക്കൂട്ടിൽ എട്ടടി നീളമുള്ള മൂർഖൻ

ചാവക്കാട്: എടക്കഴിയൂർ ജുമാ exഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന  ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിൽ(ലവ് ബേർഡ്‌സ്) നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കിളിക്കൂട്ടിൽ നിന്നും കിളികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന്റെ മുറ്റത്ത് വന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടത്. കൂട്ടിൽ 27 കിളികൾ ഉണ്ടായിരുന്നു.അതിൽ 20 കിളികളെ പാമ്പ് ഭക്ഷിച്ചു.ബാക്കി 7 കിളികളെ കൂട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ മൂർഖൻ പാമ്പിനെ പിടികൂടി കൊണ്ടുപോയി.

Related posts

എടത്തിരുത്തിയിൽ കുട്ടി കർഷകയുടെ പച്ചക്കറി കൃഷി വിളവെടുത്തു.

Sudheer K

ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം ശതാബ്ദി: സ്കൂൾ തല പ്രശ്നോത്തരിയിൽ അന്തിക്കാട് ഹൈസ്കൂളിന് ഒന്നാം സ്ഥാനം.

Sudheer K

മൂന്ന് ദിവസം വൈദ്യുതി വിതരണം തടസ്സപ്പെടും.

Sudheer K

Leave a Comment

error: Content is protected !!