ചേർപ്പ്: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് വലിയാലുക്കലിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. വെങ്ങിണിശേരി ചെറാട്ടു ക്ഷേത്രത്തിന് സമീപം വിളമ്പത്ത് മുരളിയുടെ മകൻ വിപിൻദാസ് (33) ആണ് മരിച്ചത്. പെങ്ങണംക്കാട് ബർജർ പെയിൻ്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴാണ് കണിമംഗലം വലിയാലുക്കൽ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ വെച്ച് വിപിൻ ദാസ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽകാർ തട്ടുകയും ഇതേ തുടർന്ന് ബൈക്കിൽ നിന്ന് റോഡിൽ തെറിച്ച് വീണ വിപിൻ ദാസിൻ്റെ തലയിലൂടെ അതുവഴി വന്നിരുന്നമറ്റൊരു കാർ കയറിയിറങ്ങുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഇയാളെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. സംസ്ക്കാരം ചൊവ്വാഴ്ചരാവിലെ 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മാതാവ് ദേവി. ഭാര്യ: അശ്വതി. മകൻ: അദ്വിക്.