News One Thrissur
Updates

അരിമ്പൂരിൽ വയോ സംഗമവും സെമിനാറും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

അരിമ്പൂർ: സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ പരീക്ഷണശാലയായി അരിമ്പൂർ പഞ്ചായത്തിനെ ഉപയോഗപ്പെടുത്താനാകുമെന്ന് സംസ്ഥാ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.  ബിന്ദു പറഞ്ഞു. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വയോ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം വി. മനോജ് കുമാർ, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ പ്രതിനിധി നിരഞ്ജൻ വി.ജി.  ഗോപി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഡീൻ ഡോക്ടർ കെ.എസ്. ഷാജി, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. സജിഷ്, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ. എന്നിവർ സംസാരിച്ചു.

തുടർന്ന് സേവന പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ മാതൃകകൾ എന്ന വിഷയത്തെക്കുറിച്ച് വിശദമായ സംവാദം നടന്നു അരിമ്പൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ, കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ, മാണിക്കൽ പഞ്ചായത്ത് പ്രസിഡൻറ് കുതിരക്കുളം ജയൻ, നിലമ്പൂർ മുനിസിപ്പാലിറ്റി പ്രസിഡൻറ് മാട്ടുമ്മൽ സലീം, കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് പി.സി. ബിജു, അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. ബിജു, വേങ്ങര പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ, എന്നിവർ സംവാദത്തിൽ പങ്കെടുത്തു. കോളേജ് ഓഫ് ഫോറസ്റ്റ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഡീൻ ഡോക്ടർ കെ. വിദ്യാസാഗർ മോഡറേറ്റർ ആയി. തുടർന്ന് പ്രാദേശിക ആസൂത്രണം നമുക്ക് എന്ത് ചെയ്യാം എന്ന വിഷയത്തെ കുറിച്ച് ഡോക്ടർ പീറ്റർ എം. രാജ് മോഡറേറ്ററായി ചർച്ച നടന്നു. ചാഴൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. മോഹൻ ദാസ്, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ജീന സീനിയർ, സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി. ബാലൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അരിമ്പൂർ പഞ്ചായത്തിന്റെ ആക്ഷൻ പ്ലാൻ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.എം. ഗോപിദാസൻ അവതരിപ്പിച്ചു.

Related posts

ദേവകി അന്തരിച്ചു.

Sudheer K

ചെമ്മാപ്പിള്ളിയിൽ നിർത്തിയിട്ടിരുന്ന ബസുകളുടെ ബാറ്ററികൾ മോഷണം പോയി.

Sudheer K

തളിക്കുളത്ത് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ ഉപരോധ സമരം.

Sudheer K

Leave a Comment

error: Content is protected !!