പഴുവിൽ: കത്തോലിക്ക കോൺഗ്രസിന്റെ (എകെസിസി) പഴുവിൽ ഫൊറോന കുടുംബസംഗമം ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. പഴുവിൽ ഫൊറോന കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.
ഫൊറോന പ്രമോട്ടർ റവ. ഫാ. ജോയ് മുരിങ്ങാത്തേരി, തൃശൂർ അതിരൂപത ഡയറക്ടർ വെരി. റവ. ഫാ. വർഗ്ഗീസ് കുത്തൂർ, തൃശൂർ അതിരൂപത എകെസിസി ഭാരവാഹികളായ പ്രസിഡൻ്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി, വൈസ് പ്രസിഡൻ്റുമാരായ ലീല വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി മേഴ്സി ജോയ്, ഫൊറോന സെക്രട്ടറി ഓസ്റ്റിൻ പോൾ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിൽ നിന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡേവീസ് എടക്കളത്തൂർ, ഷെവലിയാർ സണ്ണി തേയ്ക്കാനത്ത്, ത്യാഗരാജാർ പോളിടെക്നിക് പ്രിൻസിപ്പാൾ ഇൻ ചാർജ് എൻ.ജെ. സാബു, ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരായ കെ.എ. ജോർജ്, എ.ജെ. പ്രിൻസി എന്നിവരെയും ഫൊറോനയിലെ പുതുതലമുറയിൽ അഞ്ചിൽ കൂടുതൽ മക്കളുള്ള പൈലി ആന്റണി – റിറ്റി പൈലി ദമ്പതികളെയും ചടങ്ങിൽ അനുമോദിച്ചു. എകെസിസി വൈസ് പ്രസിഡണ്ടുമാരായ പൈലി ആന്റണി, മെയ്ജി തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ജോബി ജോസ്, ജെസ്സി വർഗ്ഗീസ്, ട്രഷറർ ജോസഫ് കുണ്ടുകുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജെ.ബി. കോശി കമ്മീഷൻ നടപ്പിലാക്കുക, ജൂലായ് 3 അവധി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അയ്യന്തോൾ പള്ളിയിൽ നിന്നും കളക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ചും, ധർണ്ണയും വിജയിപ്പിക്കുന്നതിനും സംഗമം തീരുമാനമെടുത്തു.